Your Image Description Your Image Description

ജാർഖണ്ഡ് : വിനോദസഞ്ചാരത്തിനെത്തിയ വിദേശയുവതി ഝാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗത്തിനിരയായി. ദുംക ജില്ലയിലെ ഹന്‍സ്ദിഹയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം ഇരുചക്രവാഹനത്തില്‍ വിനോദയാത്ര നടത്തുകയായിരുന്ന സ്പാനിഷ് യുവതിയെയാണ് മൂന്നംഗസംഘം ബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു.

ദുംക വഴി ബഗല്‍പുരിലേക്ക് പോവുകയായിരുന്ന ദമ്പതിമാര്‍, രാത്രി താത്കാലിക ടെന്റ് നിര്‍മിച്ച് താമസിക്കാനായിരുന്നു ഹന്‍സിധ മാര്‍ക്കറ്റിനടുത്ത് വണ്ടിനിര്‍ത്തിയത്. പ്രതികള്‍ യുവതിയെയും ഭര്‍ത്താവിനെയും മര്‍ദിക്കുകയും ചെയ്തു. ദുംകയിലെ ഫൂലോ ജാനോ മെഡിക്കല്‍ കോളേജില്‍ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *