Your Image Description Your Image Description

കൊച്ചി : കറുകപ്പിള്ളിയിലെ ഹോട്ടൽ മുറിയിൽ വെച്ച് അമ്മയും പുരുഷ സുഹൃത്തും ചേർന്ന് പതിനൊന്നു മാസം  പ്രായമുള്ള ആൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസന്വേഷിച്ച എളമക്കര എസ്.എച്ച്.ഒ. ജെ.എസ്. സജീവ്കുമാറാണ് 130 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കുഞ്ഞിന്റെ അമ്മ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടൻ (25), സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി വി.പി. ഷാനിഫ് (25) എന്നിവരാണ് പ്രതികൾ. 62 സാക്ഷികളുണ്ട്.

കടലൂര്‍ സ്വദേശിയായ  ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനും അയാളുടെ കുടുംബത്തിനുമൊപ്പം തിരൂരിലെത്തിയ ജയശ്രീയെ കണ്ടെത്തിയ ബന്ധുക്കളാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച കാര്യം യുവതി  വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണ് റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

2023 ഡിസംബർ 5-നായിരുന്നു സംഭവം. അമ്മ അശ്വതിയുടെ സുഹൃത്തായ ഷാനിഫാണ് കൊല നടത്തിയതെന്ന് കുറ്റപത്രം പറയുന്നു. തലയോട്ടിക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണ കാരണം. മരിച്ചുവെന്ന് ഉറപ്പാക്കാൻ കുട്ടിയുടെ ശരീരത്തിൽ കടിച്ചതായും പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. ഇക്കാര്യവും കുറ്റപത്രത്തിലുണ്ട്. കടിച്ചപ്പോൾ കുഞ്ഞ് കരഞ്ഞില്ലെന്നും ഇതോടെ മരണം ഉറപ്പിക്കുകയായിരുന്നുവെന്നുമായിരുന്നു മൊഴി. കടിയേറ്റതിന്റെ പാടുകൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *