Your Image Description Your Image Description

തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി 2024 ലെ ദേശീയ ശാസ്ത്ര ദിനവും ഇൻസ്റ്റിറ്റ്യൂട്ട് ദിനവും ആഘോഷിക്കും.

ഇൻസ്റ്റിറ്റ്യൂട്ട് ദിനാചാരണം 2024 ഫെബ്രുവരി 29 വ്യാഴാഴ്ച രാവിലെ 09.30 മുതൽ 12.00 വരെ  SCTIMST, AMCHSS ഓഡിറ്റോറിയത്തിൽ നടക്കും.

പരിപാടിയിൽ SCTIMST ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരി അധ്യക്ഷത വഹിക്കും.  ചടങ്ങുകളിൽ ശ്രീമതി.  അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയും  മുഖ്യമന്ത്രിയുടെ ഉപദേശകനും ശാസ്ത്രജ്ഞനുമായ (ശാസ്ത്രം) ശ്രീ എം. ചന്ദ്രദത്തനും വിശിഷ്ടാതിഥികളായി പങ്കെടുക്കും.

“വികസിത ഭാരതത്തിനുള്ള തദ്ദേശീയ സാങ്കേതികവിദ്യകൾ” എന്ന പ്രമേയവുമായി  38-ാമത് ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28 ന് രാവിലെ 10.00 മുതൽ 11.50 വരെ ശ്രീ ചിത്രയിൽ സിഡി ബ്ലോക്കിലെ ബിഎംടി വിംഗിൽ നടന്നു. കേരള സർവ്വകലാശാലയിലെ കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫോർമാറ്റിക്‌സ് വിഭാഗം മുൻ പ്രൊഫസർ പ്രഫ. അച്യുത്‌ശങ്കർ നായർ  “ശാസ്ത്രീയ സ്വഭാവവും സൗന്ദര്യാത്മക തേജസ്സും” എന്ന വിഷയത്തിലും ശ്രീചിത്രയിലെ കാർഡിയോളജി വകുപ്പിലെ പ്രൊഫസർ നാരായണൻ നമ്പൂതിരി കെ.കെ  ‘ആരോഗ്യകരമായ ഭാവിക്കുള്ള ബിൽഡിംഗ് ബ്ലോക്കുകൾ’ എന്ന വിഷയത്തിലും പ്രഭാഷണങ്ങൾ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *