Your Image Description Your Image Description

സൗദി അറേബ്യയെ മറ്റ് ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയറോഡ് ഗതാഗതത്തിന് തുറന്നു.കിഴക്കൻ പ്രവിശ്യയിലെ ദഹ്‌റാനിൽനിന്ന് അൽ ഉഖൈർ വഴി ഖത്തർ അതിർത്തിയായ സൽവയിലേക്കുള്ള റോഡ് സൗദി കിഴക്കൻ പ്രവിശ്യഗവർണർ അമീർ സഊദ് ബിൻ നാഇഫ് ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.

കിഴക്കൻ സൗദിയെ ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായി മാറുന്ന ഇതിന് 66 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഓരോ ദിശയിലേക്കും ഇരട്ടപ്പാതകളോടുകൂടിയ റോഡ് ആകെ 19.9 കോടി റിയാൽ ചെലവിലാണ് റോഡ് ജനറൽ അതോറിറ്റി നിർമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *