Your Image Description Your Image Description

കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ഡൽഹി ചലോ മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ ഒരു കർഷകൻ കൂടി മരിച്ചു. കണ്ണീർവാതക പ്രയോഗത്തിൽ സാരമായി പരിക്കേറ്റ കർണയിൽ സിങ് (62) എന്ന കർഷകനാണ് മരിച്ചത്. ഇതോടെ, സമരത്തിൽ മരിച്ച കർഷകരുടെ എണ്ണം ആറായി.

 

പഞ്ചാബിലെ പട്യാല ആർണോ ഗ്രാമത്തിൽ നിന്നുള്ള കർഷകനായ കർണയിൽ സിങ് ശ്വാസകോശ അണുബാധയെ തുടർന്ന് മരിക്കുകയായിരുന്നു. ഫെബ്രുവരി 21ന് ഹരിയാന പൊലീസിന്‍റെ കണ്ണീർവാതക പ്രയോഗത്തെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഖനൗരി അതിർത്തിയിൽ പ്രതിഷേധിക്കുമ്പോഴായിരുന്നു ഇദ്ദേഹത്തിന് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *