Your Image Description Your Image Description

മുഖം തിളക്കമുള്ളതായിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്! എന്നാല്‍ മുഖം എപ്പോഴും തിളക്കമുള്ളതായി ഇരിക്കല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ സ്കിൻ കെയര്‍ റുട്ടീൻ ഇതിനാവശ്യമാണ്. അതുപോലെ തന്നെ നമ്മുടെ മറ്റ് ജീവിതരീതികളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും അഴകിനെയുമെല്ലാം പോസിറ്റീവ് ആയും നെഗറ്റീവ് ആയും സ്വാധീനിക്കാറുണ്ട്.

ജീവിതരീതികളില്‍ തന്നെ ഏറ്റവും പ്രധാനം ഭക്ഷണം ആണെന്ന് പറയാം. ചര്‍മ്മത്തിന് ഗുണകരമല്ലാത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിലൂടെയും ഗുണകരമായവ ഡയറ്റിലുള്‍പ്പെടുത്തുന്നതിലൂടെയുമെല്ലാം ചര്‍മ്മത്തിന്‍റെ ആരോഗ്യവും അഴകും നമുക്ക് കാത്തുസൂക്ഷിക്കാൻ ഒരളവ് വരെ സാധിക്കും.

ഇത്തരത്തില്‍ മുഖചര്‍മ്മം തിളക്കമുള്ളതാക്കി വയ്ക്കാൻ നമ്മെ സഹായിക്കുന്ന നല്ലൊരു വിഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല, ക്യാരറ്റ് കൊണ്ട് തയ്യാറാക്കുന്നൊരു സിമ്പിള്‍ സലാഡ് ആണിത്. ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ്.

ക്യാരറ്റിന് പലവിധ ആരോഗ്യഗുണങ്ങളും ഉള്ളതാണ്. ഇതിലുള്ള വൈറ്റമിൻ എ (റെറ്റിനോള്‍ എന്നും പറയാം) ചര്‍മ്മത്തിന് അവശ്യം വേണ്ട ഘടകമാണ്. അതിനാലാണ് പല സ്കിൻ കെയര്‍ ഉത്പന്നങ്ങളിലും റെറ്റിനോള്‍ ഒരു പ്രധാന ഘടകമാകുന്നത്.
ചര്‍മ്മകോശങ്ങളുടെ ഉത്പാദനത്തിനും, ചര്‍മ്മത്തിലെ രോമകൂപങ്ങള്‍ അഴുക്കടിയാതെ കൂട്ടിച്ചേര്‍ക്കുന്നതിനും, കേടായ കോശങ്ങള്‍ പൊഴിച്ചുകളയുന്നതിനും, ചര്‍മ്മത്തിന് അവശ്യം വേണ്ടുന്ന കൊളാജെൻ എന്ന പ്രോട്ടീന്‍റെ ഉത്പാദനത്തിനുമെല്ലാം വൈറ്റമിൻ എ ആവശ്യമായി വരുന്നു. ചര്‍മ്മത്തില്‍ വീഴുന്ന ചുളിവുകളും വരകളുമെല്ലാം ഒരളവ് വരെ പരിഹരിക്കുന്നതിനും ചര്‍മ്മം ‘ഫ്രഷ്’ ആയി കാണപ്പെടുന്നതിനും എല്ലാമിത് സഹായിക്കുന്നു.

ഇക്കാരണം കൊണ്ടാണ് ക്യാരറ്റ് ചര്‍മ്മത്തിന് ഏറെ ഗുണകരമാകുന്നത്. ഇനി, എങ്ങനെയാണ് ക്യാരറ്റ് സലാഡ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *