Your Image Description Your Image Description

ബഹ്റൈനിൽ അ​ധി​കൃ​ത​രു​ടെ അം​ഗീ​കാ​ര​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​രോ​ഗ്യ പ​രി​ച​ര​ണ സ്​​ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ നാ​ഷ​ന​ൽ ഹെ​ൽ​ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഉ​ത്ത​ര​വ്. നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ​സ്​​ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ൻ​സ്​ നേ​ര​ത്തേ ഒ​ഴി​വാ​ക്കി​യ​താ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്​ പ​രി​ഗ​ണി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​പോ​യ​ത്.

അതേസമയം കഴിഞ്ഞ ഒരാഴ്​ചക്കിടെ നിയമം ലംഘിച്ച്​ രാജ്യത്ത്​ കഴിഞ്ഞിരുന്ന 190 പേരെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. ഫെബ്രുവരി 18 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ 822 പരിശോധനകൾ നടത്തുകയും താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 146 വിദേശ തൊഴിലാളികളെ പിടികൂടുകയും ചെയ്​തിരുന്നു. നിയമങ്ങൾ ലംഘിച്ച്​ രാജ്യത്ത്​ തങ്ങുന്നവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്നും അതിന്‍റെ ഭാഗമായി തൊഴിലിടങ്ങളിലും തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലും പരിശോധന നടത്തുന്നത്​ തുടരുമെന്നും എൽ.എം.ആർ.എ വക്താക്കൾ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി 801 പരിശോധനകളും 21 സംയുക്ത പരിശോധനകളുമാണ്​ നടന്നത്​.

Leave a Reply

Your email address will not be published. Required fields are marked *