Your Image Description Your Image Description

വി​ദേ​ശ​ത്ത് ചി​കി​ത്സ തേ​ടു​ന്ന​വ​ർ​ക്ക് സേ​വ​ന​ങ്ങ​ളും അ​നു​ബ​ന്ധ വി​വ​ര​ങ്ങ​ളും കൈ​മാ​റു​ന്ന​തി​ന് പ്ര​ത്യേ​ക ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ സ്ഥാ​പി​ച്ച് ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. പൗ​ര​ന്മാ​ർ​ക്ക് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നും, ചി​കി​ത്സ​നി​ല​വാ​രം ഉ​യ​ർ​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ പോ​ർ​ട്ട​ൽ സ​ജ്ജ​മാ​ക്കി​യ​ത്.

ഖ​ത്ത​ർ നാ​ഷ​ന​ൽ ഡെ​വ​ല​പ്‌​മെ​ന്റ് സ്ട്രാ​റ്റ​ജി​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണി​ത്.

വി​ദേ​ശ​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​ർ​ന്ന് നി​ര​വ​ധി സേ​വ​ന​ങ്ങ​ൾ പോ​ർ​ട്ട​ൽ ന​ൽ​കും. വി​ദേ​ശ ചി​കി​ത്സ അ​നു​മ​തി​യു​ടെ ഫോ​ളോ അ​പ്പ്, വി​ദേ​ശ​ത്തു​ള്ള രോ​ഗി​യു​ടെ ചി​കി​ത്സ ക​വ​റേ​ജ്, ചി​കി​ത്സ ചെ​ല​വു​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക, ചി​കി​ത്സ സ​മി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി സ​മ​ർ​പ്പി​ക്ക​ൽ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളും പോ​ർ​ട്ട​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *