Your Image Description Your Image Description

63-ാമത് ദേശീയദിനം ആഘോഷിച്ച് കുവൈത്ത്. ആഘോഷദിനത്തിൽ തെരുവുകൾ നിറഞ്ഞ ജനകൂട്ടം മാതൃരാജ്യത്തിന്റെ കൊടിയടയാളങ്ങൾ വീശി സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ ആഹ്ളാദം പങ്കിട്ടു. രാജ്യത്തുടനുളം വിപുലമായ ആഘോഷങ്ങളായിരുന്നു നടന്നത്.

വാരാന്ത്യത്തോട് ചേർന്നു ദേശീയ-വിമോചന ദിനാഘോഷങ്ങളും ഒത്തുവന്നതോടെ നീണ്ട അവധി ലഭിച്ച ആവേശത്തിലാണ് സ്വദേശികളും വിദേശികളും. വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഏകോപനത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈവിധ്യമാർന്ന കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറി. ആഭ്യന്തര മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും നാഷണൽ ഗാർഡും സംയുക്തമായി കുവൈത്ത് ടവർ പരിസരത്ത് ഒരുക്കിയ പ്രദർശനം കാണാന്‍ നൂറുകണക്കിനു പേരാണ് എത്തിയത്.

കുവൈത്ത് ടവർ, അറേബ്യൻ ഗൾഫ് സ്ട്രീറ്റ് എന്നിവിടങ്ങൾ ആഘോഷങ്ങളുടെ കേന്ദ്രങ്ങളായി. എന്നാല്‍, കാലാവസ്ഥe പ്രതികൂലമായതിനെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച എയര്‍ ഷോ നാളത്തേക്കു മാറ്റിയത് ആളുകളില്‍ നിരാശ പടര്‍ത്തി. രാജ്യത്തെ പ്രധാന കെട്ടിടങ്ങളിലും സ്വദേശി വീടുകളിലും വാഹനങ്ങളിലും ദേശീയപതാക പാറിപ്പറന്നു. വിവിധ മാളുകളും ഷോപ്പിങ് സെന്ററുകളും ദേശീയദിനത്തിന്റെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *