Your Image Description Your Image Description

ദേശീയ അവധി ദിവസങ്ങളിൽ പാരിസ്ഥിതിക നിയമം ലംഘിക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ആവർത്തിച്ച് പരിസ്ഥിതി പബ്ലിക് അതോറിറ്റി, ബലൂണുകളിൽ വെള്ളം നിറച്ച് എറിയുന്നതിനും മാലിന്യം വലിച്ചെറിയുന്നതിനും 50 മുതൽ 500 കുവൈത്ത് ദിനാർ വരെ പിഴ ഈടാക്കുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി ചൂണ്ടിക്കാട്ടി.

പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 133 ലംഘിച്ച് ദേശീയ അവധി ദിവസങ്ങളിൽ വാട്ടർ ബലൂണുകൾ എറിയുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി റോഡരികുകളിലും, ആളുകൾ കൂടുന്ന സ്ഥലങ്ങളിലും വാട്ടർ ബലൂണുകൾ എറിയുന്ന പ്രവണത കുറച്ചു വർഷങ്ങൾക്ക് മുൻപ് വ്യാപകമായിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി കർശന നിയന്ത്രണങ്ങളെ തുടർന്ന് ഗണ്യമായ കുറവ് വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *