Your Image Description Your Image Description

ജോലി ചെയ്യുന്ന വീട്ടിലെ അംഗങ്ങളുടെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചാൽ, ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തെ തൊഴിൽ വിലക്ക് ഏർപ്പെടുത്തുമെന്നു സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. വീണ്ടും തൊഴിൽ വീസ ലഭിക്കാൻ നിരോധന കാലം കഴിയണം.തൊഴിലിൽ നിന്ന് വിട്ടു നിന്ന കേസിൽ പിടിക്കപ്പെട്ടവർക്കും ലഹരി ഉപയോഗിച്ചവർക്കും വീണ്ടും വീസ ലഭിക്കാനും ഇതേ നിയമം ബാധകമാണ്. രാജ്യത്തെ ഔദ്യോഗിക കേന്ദ്രങ്ങളുടെ രേഖയാണ് ഇത്തരക്കാരുടെ വീസ അപേക്ഷയിൽ പരിഗണിക്കുക.

വിശ്വാസ വഞ്ചന, പൊതുധാർമ്മിക – സദാചാര നിയമങ്ങൾ ലംഘിച്ചവരും വീസ വിലക്കുള്ളവരുടെ പട്ടികയിലുണ്ട്. ജോലി ചെയ്യുന്ന വീട്ടിലെ അംഗങ്ങളെ കയ്യേറ്റം ചെയ്ത കേസിൽ രാജ്യം വിടേണ്ടി വന്നവർക്കും ഒരു വർഷം വരെ വീസ നൽകില്ല. സമൂഹമാധ്യമങ്ങൾക്കു പുറമെ പരമ്പരാഗത മാധ്യമങ്ങളിൽ ചിത്രങ്ങളും വിഡിയോ ക്ലിപ്പുകളും പ്രസിദ്ധീകരിച്ചാലും തൊഴിൽ വിലക്കുണ്ടാകും. 10 ദിവസം തുടർച്ചയായോ പലപ്പോഴായി 15 ദിവസമോ ജോലിയിൽ നിന്ന് മുന്നറിയിപ്പില്ലാതെ വിട്ടുനിൽകുന്നവർക്കും രാജ്യം വിട്ടശേഷം ഒരു വർഷം കഴിഞ്ഞു മാത്രമേ പുതിയ വീസയ്ക്ക് അപേക്ഷിക്കാനാകൂ. ഇവർ രാജ്യം വിട്ട ദിവസം മുതലാണ് ഒരു വർഷം കണക്കാക്കുക.

Leave a Reply

Your email address will not be published. Required fields are marked *