Your Image Description Your Image Description

കേന്ദ്ര സർവകലാശാലകളിൽ ഉൾപ്പെടെ ബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി. യു.ജി. പരീക്ഷയിൽ ഒരുവിഷയത്തിൽ പല ദിവസങ്ങളിൽ പരീക്ഷനടത്തി ഏകീകരണത്തിലൂടെ മാർക്ക് നിശ്ചയിക്കുന്ന സംവിധാനം ഈ വർഷത്തോടെ നിർത്തലാക്കുന്നത് പരിഗണനയിലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ അധ്യക്ഷൻ എം. ജഗദീഷ് കുമാർ.

ഓൺലൈനിനൊപ്പം എഴുത്തുപരീക്ഷയും ഉൾപ്പെടുത്തി ഹൈബ്രിഡ് രീതിയിൽ പരീക്ഷ നടത്തുന്നതടക്കം ഈ വർഷം മുതൽ കാതലായ മാറ്റങ്ങൾ സി.യു.ഇ.ടി. പരീക്ഷയിൽ നടപ്പാക്കുന്നതിന്റെ അന്തിമ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ജഗദീഷ് കുമാർ പറഞ്ഞു. ഏറ്റവും അധികം രജിസ്‌ട്രേഷനുള്ള വിഷയങ്ങളിലാണ് ഇനി ഒ.എം.ആർ. പരീക്ഷയ്ക്ക് പരിഗണിക്കുക. ഒരു വിദ്യാർഥിക്ക് തിരഞ്ഞെടുക്കാവുന്ന വിഷയങ്ങളുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *