Your Image Description Your Image Description

നാല് നിബന്ധനകൾ പൂർത്തിയാക്കുന്നവർക്ക് യുഎഇയിൽ സ്വന്തം സ്പോൺസർഷിപ്പിൽ 5 വർഷ കാലാവധിയുള്ള ഗ്രീൻ വീസ ലഭിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ (ഐസിപി) അറിയിപ്പ് അനുസരിച്ച്  സംരംഭകർ, ഫ്രീലാൻസർ, വിദഗ്ധ തൊഴിലാളികൾ എന്നിവർക്കെല്ലാം അപേക്ഷിക്കാം. നിലവിൽ വിദേശത്തുള്ളവർക്ക് യുഎഇയിലെത്തി ഗ്രീൻ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് 60 ദിവസത്തെ എൻട്രി പെർമിറ്റ് നൽകും.

ഗ്രീൻ വീസാ ഉടമകളുടെ ഭാര്യ/ഭർത്താവ്, മക്കൾ, മാതാപിതാക്കൾ എന്നിവർക്ക് തുല്യകാലയളവിലേക്കു വീസ ലഭിക്കും. വീസ കാലാവധി കഴിഞ്ഞാൽ പുതുക്കാൻ 30 ദിവസത്തെ സാവകാശം ലഭിക്കും.

സാവകാശം നൽകിയിട്ടും പുതുക്കാതെ യുഎഇയിൽ തങ്ങുന്നവർക്ക് ആദ്യ ദിവസം 125 ദിർഹമും തുടർന്നുള്ള ഓരോ ദിവസത്തിനും 25 ദിർഹം വീതവും പിഴ ചുമത്തും. അനധികൃത താമസം 6 മാസത്തിൽ കൂടിയാൽ പ്രതിദിനം 50 ദിർഹമും ഒരു വർഷത്തിൽ കൂടിയാൽ 100 ദിർഹമും ആയിരിക്കും പിഴ.

നിക്ഷേപകർ/ബിസിനസ് പങ്കാളികൾ, ഫ്രീലാൻസർ/ സ്വയം സംരംഭകർ, അതിവിദഗ്ധർ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് സ്വന്തം സ്പോൺസർഷിപ്പിൽ 5 വർഷത്തേക്ക് യുഎഇയിൽ തങ്ങി ജോലിയും ബിസിനസും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *