Your Image Description Your Image Description

പുതുതായി സ്ഥാപിച്ച ഷാർജയിലെ എംബാമിങ് കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങി. ചൊവ്വാഴ്ച ഷാർജയിൽ മരിച്ച മലപ്പുറം എരമംഗലം സ്വദേശി വക്കാട്ട് പാത്തക്കുട്ടി തെക്കാമലിന്റെ മൃതദേഹമാണ് ആദ്യമായി എംബാം ചെയ്തത്.യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക ഉത്തരവിലാണ് പുതിയ എംബാമിങ് കേന്ദ്രം പ്രവർത്തനം തുടങ്ങിയത്.

ഷാർജ വിമാനത്താവളത്തിനടുത്തുള്ള അൽ റിഫ പാർക്കിനുസമീപത്തെ ഫൊറൻസിക് ലബോറട്ടറി കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഇതോടെ ഉമ്മുൽഖുവൈൻ, റാസൽഖൈമ, അജ്മാൻ, ഫുജൈറ എന്നീ എമിറേറ്റുകളിൽനിന്നുള്ള മൃതദേഹങ്ങൾ ഷാർജയിൽ എംബാം ചെയ്യുന്നത് കൂടുതൽ എളുപ്പമാകും.ഡോക്ടർ, നഴ്സ്, ടെക്നീഷ്യൻ, സഹായികൾ അടക്കമുള്ള ജീവനക്കാരെയും പുതുതായി ഷാർജ എംബാമിങ് കേന്ദ്രത്തിൽ സർക്കാർ നിയമിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *