Your Image Description Your Image Description

ആരോഗ്യമേഖലയിൽ വൻകുതിപ്പ് രേഖപ്പെടുത്തി ദുബായ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആരോഗ്യസംരക്ഷകരുടെ എണ്ണം 58,788 ആയി വർധിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) അറിയിച്ചു.

ഇതിൽ 13,082 ഫിസിഷ്യൻമാർ, 4071 ദന്തഡോക്ടർമാർ, 22,960 നഴ്‌സുമാർ, അനുബന്ധ സപ്പോർട്ട് സ്പെഷ്യാലിറ്റികളിലെ 18,407 പ്രൊഫഷണലുകളും ഉൾപ്പെടുന്നു. 2019- ൽ 39,548 ആരോഗ്യസംരക്ഷകരായിരുന്നു ഉണ്ടായിരുന്നത്.2019- ൽ 3431 ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളായിരുന്നു ദുബായിലുണ്ടായിരുന്നത്. 2023- ൽ അത് 4922- ലെത്തി. 53 സർക്കാർ, സ്വകാര്യ ആശുപത്രികൾ, 58 ഡേ-കെയർ സെന്ററുകൾ, 2315 പ്രത്യേക ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ, 1495 ഫാർമസികൾ, 119 ഡയഗ്നോസ്റ്റിക് സെന്ററുകൾ, 655 ക്ലിനിക്കൽ സപ്പോർട്ട് സൗകര്യങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *