Your Image Description Your Image Description

സൗദിയിൽ ഈ വർഷത്തെ സ്ഥാപകദിനാഘോഷങ്ങൾക്ക് തുടക്കമായി. രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലും ഇന്നും നാളെയുമായി നിരവധി കലാ, സാംസ്‌കാരിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്. രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങൾക്കും നാളെ പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്ന് നൂറ്റാണ്ടുകൾക്കു മുമ്പ് 1727ൽ ഇമാം മുഹമ്മദ് ബിൻ സൗദിന്റെ കരങ്ങളാലാണ് ആദ്യ സൗദി രാഷ്ട്രം സ്ഥാപിക്കപ്പെട്ടത്. അൽ-ദിരിയ്യ ആസ്ഥാനമായ രാജ്യം വിശുദ്ധ ഖുർആനും നബി വചനങ്ങളും നിയമങ്ങളായും സ്വീകരിച്ചു. ഇത്തരത്തിൽ ആദ്യ സൗദി രാഷ്ട്രം സ്ഥാപിതമായതിന്റെ ഓർമ പുതുക്കുന്നതിനാണ് എല്ലാ വർഷവും ഫെബ്രുവരി 22ന് സ്ഥാപകദിനം ആഘോഷിക്കുന്നത്.

ഇത്തവണയും രാജ്യത്തിന്റെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന നിരവധി കലാ, സാംസ്‌കാരിക പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തോടുള്ള ആദരവ് പ്രകടിപ്പിക്കൽ ലക്ഷ്യമിട്ടുള്ളതാണ് പരിപാടികൾ.

Leave a Reply

Your email address will not be published. Required fields are marked *