Your Image Description Your Image Description

 ദൗണ്ട് താലൂക്കിലെ കുർക്കുംഭിലെ ഒരു കെമിക്കൽ നിർമാണഫാക്ടറിയിലും വിശ്രാന്തവാടിയിലെ രണ്ട് ഗോഡൗണുകളിലും പുണെ സിറ്റി പോലീസ് നടത്തിയ റെയ്ഡിൽ 1100 കോടി രൂപ വിലവരുന്ന 600 കിലോ മെഫെഡ്രോൺ മയക്കുമരുന്ന് പിടിച്ചെടുത്തു. പുണെ സിറ്റി പോലീസ് നടത്തിയ ഏറ്റവും വലിയമയക്കുമരുന്ന് വേട്ടയാണിത്.

ഉപ്പ് വ്യാപാരിയടക്കം മൂന്നുപേരെ തിങ്കളാഴ്ച അറസ്റ്റു ചെയ്യുകയും ഇവരിൽനിന്ന് 3.5 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോൺ പിടികൂടുകയും ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വൻ മയക്കുമരുന്നുശേഖരം പിടികൂടിയത്. വിശ്രാന്തവാടിയിലെ രണ്ട് ഗോഡൗണുകളിൽനിന്ന് 55 കിലോ മെഫെഡ്രോൺ കണ്ടെടുത്തു. കുർക്കുംഭിലെ ഒരു കെമിക്കൽ ഫാക്ടറിയിൽ മയക്കുമരുന്ന് കൃത്രിമമായി നിർമിക്കുന്നതായി പിന്നീട് പോലീസിന് വിവരം ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *