Your Image Description Your Image Description

ഒമാനില്‍ മലയാളി വിദ്യാര്‍ഥിനി ന്യൂമോണിയ ബാധിച്ച് മരിച്ചു. ആലപ്പുഴ വള്ളിക്കുന്നം സ്വദേശിനി സഫ് വാ സമീര്‍ (8) ആണ് മരിച്ചത്. ന്യൂമോണിയ ബാധിതയായി ചികിത്സയിലായിരുന്നു. ഒമാനിലെ സൂറില്‍ ബുധനാഴ്ച രാവിലെയായിരുന്ന മരണം.

സൂര്‍ ഇന്ത്യന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സഫ് വാ. സമീര്‍ (സൂര്‍ ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി) – ജാസ്മിന്‍ സമീര്‍ ദമ്പതികളുടെ മകളാണ്. കബറടക്കം സൂറില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *