Your Image Description Your Image Description

ഒമാനിൽ വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി വി​ദേ​ശി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ്​ ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന്​ 115 കി​ലോ​ഗ്രാം ഹഷീ​ഷും 11 കി​ലോ​ഗ്രാം ക്രി​സ്റ്റ​ൽ മെ​താം​ഫെ​റ്റാ​മൈ​നും പി​ടി​ച്ചെ​ടു​ത്തു. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ക​യാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

അതേസമയം രാ​ജ്യ​ത്ത്​ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള​ള റെ​യി​ൽ​വേ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​തി​യി​ലാ​ണെ​ന്ന്​ ഗ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ, വി​വ​ര സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വാ​ർ​ഷി​ക വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തി​ൽ മ​സ്ക​ത്ത്​ മെ​ട്രോ​ക്കു​ള്ള ക​ൺ​സ​ൾ​ട്ട​ൻ​സി പ​ഠ​നം ഈ ​വ​ർ​ഷം പൂ​ർ​ത്തി​യാ​കും.

Leave a Reply

Your email address will not be published. Required fields are marked *