Your Image Description Your Image Description

ഒമാനിൽ വാ​ഹ​ന നി​ർ​മാ​ണ രം​ഗ​ത്തെ രാ​ജ്യ​ത്തെ മു​ൻ​നി​ര ക​മ്പ​നി​യാ​യ ക​ർ​വ മോ​ട്ടോ​ഴ്‌​സ്​ പു​തി​യ ഇ​ന്‍റ​ർ​സി​റ്റി ബ​സു​ക​ൾ പു​റ​ത്തി​റ​ക്കി. ഗ​ൾ​ഫ്​ സ്റ്റാ​ൻ​​ഡേ​ഡ്​ സ്​​പെ​സി​ഫി​ക്കേ​ഷ​ന​ുകൾ​ക്ക്​ അ​നു​സ​രി​ച്ചാ​ണ്​ ബ​സ്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 45 യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള ബ​സ് എ​ണ്ണ, ഗ്യാ​സ് എ​ന്നി​വ കൊ​ണ്ട്​ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ്​ രൂ​പ​ക​ൽ​പ​ന ചെ​യ്​​തി​രി​ക്കു​ന്ന​ത്. പു​തി​യ ബ​സു​ക​ൾ ഒ​മാ​നി​ലെ പ്ര​മു​ഖ ഗ​താ​ഗ​ത ക​മ്പ​നി​യാ​യ സു​ൽ​ത്താ​ൻ അ​ൽ ഷി​സാ​നി ക​മ്പ​നി​ക്ക് കൈ​മാ​റി. ബ​സു​ക​ൾ പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ ഇ​റ​ക്കു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ്​ പു​തി​യ ര​ണ്ട്​ ബ​സു​ക​ളു​ടെ കൈ​മാ​റ്റ​മെ​ന്ന്​ ക​ർ​വ മോ​ട്ടോ​ഴ്‌​സ് ക​മ്പ​നി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ഈ ​പു​തി​യ ബ​സ് വി​ഭാ​ഗ​ത്തി​ലൂ​ടെ പ്രാ​ദേ​ശി​ക​വും മേ​ഖ​ല​യി​ലെ​യും വി​പ​ണി​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​ണ്​ ക​ർ​വ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​മാ​ന്‍റെ​യും ഖ​ത്ത​റി​ന്‍റെ​യും സം​യു​ക്​​ത സം​രം​ഭ​മാ​ണ്​ ക​ർ​വ മോ​ട്ടോ​ഴ്‌​സ്. ക​മ്പ​നി​യു​ടെ 70 ശ​ത​മാ​നം ഓ​ഹ​രി ഖ​ത്ത​ർ ദേ​ശീ​യ ഗ​താ​ഗ​ത ക​മ്പ​നി​യാ​യ ഖ​ത്ത​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ടി​നും 30 ശ​ത​മാ​നം ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് അ​തോ​റി​റ്റി​ക്കു​മാ​ണു​ള്ള​ത്. ക​ർ​വ മോ​ട്ടോ​ഴ്‌​സി​ന് ബ​സ് നി​ർ​മാ​ണ​ത്തി​ൽ പ്ര​ത്യേ​ക​മാ​യ ഒ​രു ഫാ​ക്ട​റി​യു​ണ്ട്. പ്ര​തി​വ​ർ​ഷം ശ​രാ​ശ​രി 600 ബ​സു​ക​ളാ​ണ്​ ഇ​വി​ടെ നി​ർ​മി​ക്കു​ന്ന​ത്​. 2022ലെ ​ഖ​ത്ത​ർ ലോ​ക​ക​പ്പി​നു​ള്ള ബ​സു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച ഫാ​ക്ട​റി 2021ൽ ​ഉ​ത്പാ​ദ​നം ആ​രം​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *