Your Image Description Your Image Description

മക്കയിലും ഇതര പുണ്യസ്ഥലങ്ങളിലും ഹജ്ജ്​ വേളയിൽ താമസസൗകര്യമൊരുക്കുന്നതിൽ മാനദണ്ഡങ്ങളുടെ ലംഘനമുണ്ടായാൽ സൗദിയിൽനിന്നുള്ള തീർഥാടകർക്ക്​ നഷ്​ടപരിഹാരം ലഭിക്കുമെന്ന്​​ ഹജ്ജ്​ ഉംറ മന്ത്രാലയം.

മക്കയിലും പുണ്യസ്ഥലങ്ങളിലും കരാർ പ്രകാരമുള്ള താമസസൗകര്യം നൽകാൻ വൈകുകയോ താമസിക്കുന്നിടത്തുനിന്ന്​ ഒഴിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ്​ നഷ്​ടപരിഹാരത്തിന്​ അർഹത. നിർദ്ദിഷ്​ട താമസസ്ഥലത്ത്​ എത്തിയശേഷം രണ്ട് മണിക്കൂറിലധികം കാത്തിരിക്കേണ്ടിവരികയും താമസസൗകര്യം ലഭിക്കാതിരിക്കുകയും ചെയ്​താൽ ഹജ്ജ്​ പാക്കേജ്​ തുകയുടെ 10 ശതമാനം നഷ്​ടപരിഹാരമായി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *