Your Image Description Your Image Description

സൗദി അരാംകോ കമ്പനി ഓഹരി ലാഭവിഹിതത്തില്‍ വര്‍ധനവിന് സാധ്യത.അരാംകോ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. അടുത്ത മാസം കമ്പനിയുടെ സാമ്പത്തികവലോകന റിപ്പോര്‍ട്ട് പുറത്ത് വരാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍.

സൗദി ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയുടെ ലാഭവിഹിതത്തില്‍ ഗണ്യമായ വര്‍ധനവിന് സാധ്യതയുള്ളതായി വെളിപ്പെടുത്തല്‍. കമ്പനി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സിയാദ് അല്‍ മുര്‍ഷിദാണ് ഇക്കാര്യം അറിയിച്ചത്.

2023 വര്‍ഷത്തെ സാമ്പത്തിക റിപ്പോര്‍ട്ട് അടുത്ത മാസം 11ന് പുറത്ത് വരാനിരിക്കെയാണ് ഓഫീസറുടെ വെളിപ്പെടുത്തല്‍. പതിവിലും ഉയര്‍ന്ന ലാഭവിഹിതമായിരിക്കും ഒഹരി ഉടമകള്‍ക്ക് ലഭിക്കുകയെന്ന് ഇതോടെ വ്യക്തമായി.

Leave a Reply

Your email address will not be published. Required fields are marked *