Your Image Description Your Image Description

വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അധിനിവേശത്തിനെതിരായ കേസിൽ അന്താരാഷ്ട്ര കോടതിയിൽ വാദം തുടങ്ങി. വെസ്റ്റ് ബാങ്കിൽ 56 വർഷമായി ഇസ്രായേൽ തുടരുന്ന അധിനിവേശത്തിനെതിരായ ഹരജിയിലാണ് അന്താരാഷ്ട്ര കോടതിയിൽ ഇന്ന് വാദം ആരംഭിച്ചത്.

52 രാജ്യങ്ങളും മൂന്ന്​ കൂട്ടായമ്​കളുമാണ്​ കേസിലെ കക്ഷികൾ.അന്താരാഷ്​ട്ര ചട്ടങ്ങൾ പൂർണമായും തള്ളി ഇസ്രായേൽ ഭരണകൂടം വംശഹത്യയുടെ ഏറ്റവും ക്രൂരമായ മുഖമാണ്​ ഗസ്സയിൽ ആവർത്തിക്കുന്നതെന്ന്​ ഫലസ്തീൻ അതോറിറ്റിയുടെ വിദേശകാര്യ മന്ത്രി റിയാദ് അൽ മാലികി ആരോപിച്ചു. ഫലസ്​തീൻ ഭൂമി ആസൂത്രിതമായി കവർ​ന്നതി​െൻറ രേഖകളും കോടതിക്ക്​ കൈമാറി. വരും ദിവസങ്ങളിലും വാദം തുടരും.

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക സമർപ്പിച്ച വംശഹത്യാ കേസിന് പിന്തുണ പ്രഖ്യാപിച്ചതിന് നിയമ നിർമ്മാതാവ് ഓഫർ കാസിഫിനെ പുറത്താക്കുന്നതിനായി ഇസ്രായേൽ പാർലമെന്റ് ഇന്ന് വോട്ടെടുപ്പ് നടത്തും.അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ അൽജീരിയ കൊണ്ടു വരുന്ന പ്രമേയത്തിൽ നാളെയാണ് വോട്ടെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *