Your Image Description Your Image Description

ജി.സി.സി രാജ്യങ്ങളും ഒരൊറ്റ വിസയില്‍ സന്ദര്‍ശിക്കാനുള്ള അവസരമായ ഏകീകൃത ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ദോഹയില്‍ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ യോഗത്തിന് പിന്നാലെയാണ് ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി ഇക്കാര്യം അറിയിച്ചത്.

മുഴുവന്‍ ജി.സി.സി രാജ്യങ്ങളും ഒരൊറ്റ വിസയില്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് ഏകീകൃത ടൂറിസ്റ്റ് വിസ വഴി ലക്ഷ്യമിടുന്നത്. ഡിസംസബറില്‍ ദോഹയില്‍ നടന്ന 44ാമത് ജി.സി.സി സമ്മിറ്റില്‍ വിസക്ക് അംഗീകാരം നല്‍കിയിരുന്നു. വിസയുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ ടെക്നിക്കല്‍ കമ്മിറ്റികള്‍ പരിശോധിക്കുകയാണെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *