Your Image Description Your Image Description

നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ ക്യാമ്പയിന്റെ അംഗന്‍ജ്യോതി പദ്ധതിയുടെ ഭാഗമായി പാലക്കാട് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ക്ക് ഊര്‍ജ സംരക്ഷണ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 43 അങ്കണവാടികള്‍ക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്.

കെ.ഡി പ്രസേനന്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. 2050 ന് മുന്‍പായി കേരളം സമ്പൂര്‍ണ നെറ്റ് സീറോ സംസ്ഥാനമായി മാറുമെന്ന് എം.എല്‍.എ പറഞ്ഞു. അങ്കണവാടികളില്‍ ഉപയോഗിക്കുന്ന പാചക ഉപകരണങ്ങള്‍ സൗരോര്‍ജ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാക്കി മാറ്റി ഊര്‍ജസംരക്ഷണവും കാര്‍ബണ്‍ ലഘൂകരണവും വിഭാവനം ചെയ്യുകയാണ് അംഗന്‍ജ്യോതി പദ്ധതി. സംസ്ഥാന എന്‍ജി മാനേജ്മെന്റ് സെന്റര്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍ അധ്യക്ഷനായി. നവകേരളം കര്‍മ്മ പദ്ധതി റിസോഴ്സ്പേഴ്സണ്‍ വീരാസാഹിബ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. രവീന്ദ്രന്‍, ഐ.സി.ഡി.എസ് ഓഫീസര്‍ ബനിത അഗസ്റ്റിന്‍, രാജി കൃഷ്ണന്‍കുട്ടി, സലിം പ്രസാദ്, പ്രതീഷ്, ജനപ്രതിനിധികള്‍, കോര്‍ കമ്മിറ്റി അംഗങ്ങള്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, സാങ്കേതിക, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ആശ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് മേറ്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *