Your Image Description Your Image Description

 

വയനാട്ടിലെ വന്യമൃഗശല്യം തടയുന്നതിനുള്ള അടിയന്തര നടപടികൾക്കായി 13 കോടി രൂപ അനുവദിച്ചതായി മന്ത്രിസഭാ ഉപസമിതി അറിയിച്ചു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച രാവിലെ ബത്തേരിയിൽ ചേർന്ന സർവകക്ഷി യോഗത്തിനും ജനപ്രതിനിധികളുടെ അവലോകന യോഗത്തിനും ശേഷമാണ് മന്ത്രിമാരായ കെ രാജൻ, എം ബി രാജേഷ്, എ കെ ശശീന്ദ്രൻ എന്നിവർ ഇക്കാര്യം അറിയിച്ചത്. കാട്ടാനശല്യം പരിഹരിക്കാൻ ജനകീയ സമിതി രൂപീകരിക്കും.കളക്ടർ, ഫോറസ്റ്റ് നോഡൽ ഓഫീസർ, തദ്ദേശ വകുപ്പ് മേധാവി, ജില്ലാ പോലീസ് മേധാവി, എം.എൽ.എ.മാർ, രാഷ്ട്രീയ പാർട്ടികളുടെ എട്ട് പ്രതിനിധികൾ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

ഫെബ്രുവരി 15ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിലെ 27 തീരുമാനങ്ങളിൽ 15 എണ്ണവും. നടപ്പിലാക്കി. പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും ആശ്വാസം നൽകുന്നതിനും വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനുമാണ് പ്രധാന ശ്രദ്ധ. അഡീഷണൽ ചീഫ് സെക്രട്ടറി തലത്തിലാണ് ഇത് നടപ്പാക്കുക. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റവരെ ജില്ലയ്ക്ക് പുറത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിൽസ നൽകിയാൽ ചെലവ് സർക്കാർ വഹിക്കും.” യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചത് ദൗർഭാഗ്യകരമാണ്. അവരുടെ അഭ്യർത്ഥന പ്രകാരമാണ് ഞങ്ങൾ വന്നത്.” മന്ത്രിമാർ പറഞ്ഞു. പറഞ്ഞു. യോഗത്തില് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര് , ജില്ലാ കളക്ടര് , ജനപ്രതിനിധികള് തുടങ്ങിയവര് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *