Your Image Description Your Image Description

യുഎഇയില്‍ ശക്തമായ ആലിപ്പഴ വര്‍ഷത്തില്‍ കാര്‍ ഷോറൂം ഉടമയ്ക്ക് നഷ്ടമായത് 50 ലക്ഷം ദിര്‍ഹം. അല്‍ ഐനിലെ സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂം ഉടമയ്ക്കാണ് 50 ലക്ഷം ദിര്‍ഹത്തിന്‍റെ (11 കോടി ഇന്ത്യന്‍ രൂപ) നഷ്ടമുണ്ടായത്. അല്‍ ഐനിലെ അല്‍ മുതാമദ് കാര്‍ ഷോറൂം ഉടമയായ സ്വദേശി മുഹമ്മദ് റാശിദ് അബ്ദുല്ലക്കാണ് വമ്പന്‍ നഷ്ടമുണ്ടായത്.

കഴിഞ്ഞ ആഴ്ച യുഎഇയില്‍ ശക്തമായ മഴയോടൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. ആലിപ്പഴ വര്‍ഷത്തില്‍ ഇദ്ദേഹത്തിന്‍റെ ഷോറൂമിലുണ്ടായിരുന്ന 47 കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഗോള്‍ഫ് ബോളുകളെക്കാള്‍ വലിപ്പമുള്ള ആലിപ്പഴങ്ങളാണ് കാറിന് മുകളില്‍ പതിച്ചത്. ഷോറൂമിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ബെ​ന്‍റ്​​ലി, ല​ക്സ​സ്​ മി​നി കൂ​പ്പ​ർ, റേ​ഞ്ച്​ റോ​വ​ർ തു​ട​ങ്ങി​യ കാറുകളാണ് നശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *