Your Image Description Your Image Description

ജിദ്ദ: 2024-ലെ ഹജ്ജിനുള്ള വിദേശ തീര്‍ഥാടകരുടെ ഔദ്യോഗിക രജിസ്ട്രേഷന്‍ ആരംഭിച്ചതായി സൗദി അറേബ്യ തിങ്കളാഴ്ച അറിയിച്ചു. ലോകമെമ്പാടുമുള്ള മുസ്ലീം തീര്‍ഥാടകര്‍ക്ക് ഹജ്ജ് മന്ത്രാലയത്തിന് കീഴിലുള്ള നുസുക് ഹജ്ജ് ആപ്ലിക്കേഷന്‍ വഴി 2024 വര്‍ഷത്തെ ഹജ്ജിനായി കുടുംബത്തോടൊപ്പവും അല്ലാതെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് നുസുക് ഹജ്ജ് ആപ്പ് വഴി തീര്‍ഥാടനത്തിന് അപേക്ഷിക്കാം. രജിസ്ട്രേഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ eann.Wbsbp.sa എന്ന വെബ്സൈറ്റില്‍നിന്ന് ലഭിക്കും.

ഹജ്ജ് തീര്‍ഥാടന യാത്രയുടെ കവാടമാണ് നുസുക് ഹജ്ജ് ആപ്പ്. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള ഏകജാലക പ്ലാറ്റ്ഫോമാണിത്. ഇത് തീര്‍ഥാടകര്‍ക്ക് വൈവിധ്യമാര്‍ന്നതും അംഗീകൃതവുമായ സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

തീര്‍ഥാടകര്‍ക്ക് ഒരു ഇമെയില്‍ വിലാസം നല്‍കി സ്വന്തം അക്കൗണ്ട് സൃഷ്ടിച്ച ശേഷം വെബ്സൈറ്റ് വഴി അവരുടെ പേര് രജിസ്റ്റര്‍ ചെയ്യാനും, നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്ന് നിലവിലെ താമസ രാജ്യം തിരഞ്ഞെടുക്കാനും കഴിയും. 2024-ലെ ഹജ്ജ് സേവനത്തിനെത്തുന്ന എല്ലാ രാജ്യങ്ങളുടെ പട്ടിക ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *