Your Image Description Your Image Description

ഷാർജയിൽ സംഘടിപ്പിച്ച 13 – ാമത് ലൈറ്റ് ഫെസ്റ്റിവൽ ഞായറാഴ്ച സമാപിച്ചു. 12 ദിവസങ്ങളിലായി ഒരേസമയം എമിറേറ്റിലെ 12 കേന്ദ്രങ്ങളിലാണ് ലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ചുകൊണ്ട് ലൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡിവലപ്മെന്റ് അതോറിറ്റിയാണ് ലൈറ്റ് ഫെസ്റ്റിവൽ വിജയകരമായി സംഘടിപ്പിച്ചത്.

ഷാർജ പോലീസ് ആസ്ഥാനം, അൽ ഹംറിയ മാർക്കറ്റ്, കൽബ വാട്ടർ ഫ്രണ്ട്, ഖാലിദ് ലഗൂൺ, അൽ മജാസ് വാട്ടർ ഫ്രണ്ട്, ബിആ ആസ്ഥാനം, അൽ ദൈദ് ഫോർട്ട്, ഷാർജ മസ്‌ജിദ്‌, ശൈഖ് റാഷിദ് അൽ ഖാസിമി മസ്‌ജിദ്‌, അൽ നൂർ മസ്‌ജിദ്‌ , അൽ റഫീസ ഡാം , ദിബ്ബ അൽ ഹിൻസ് സിറ്റി എന്നിവിടങ്ങളിലായിരുന്നു വെളിച്ചങ്ങളുടെ വർണോത്സവം. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സമാപനം.

Leave a Reply

Your email address will not be published. Required fields are marked *