Your Image Description Your Image Description

കണ്ണൂർ: നവകേരള സദസ്സിൽ കോൺഗ്രസ് വിചാരിച്ച പ്രകോപനം ഉണ്ടാക്കാനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടത് അതിശയകരമായ സംയമനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ചവർക്ക് വ്യാപകമായി പാർട്ടി പ്രവർത്തകരുടേയും പൊലീസിൻ്റേയും മർദ്ദനമേറ്റത് വിമർശിക്കപ്പെടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സംയമനം കാണിക്കണമെന്ന് പറഞ്ഞത് നാട്ടുകാർ അനുസരിച്ചു. സംഘർഷഭരിതമാക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിച്ചു. പക്ഷേ ഒന്നും നടന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, നവകേരളസദസിന് സുരക്ഷയൊരുക്കിയ പൊലീസുകാർക്ക് ഗുഡ് സർവ്വീസ് എൻട്രി നൽകാനാണ് സർക്കാർ തീരുമാനം. പ്രതിഷേധങ്ങളെ അടിച്ചൊതുക്കിയ പൊലീസ് നടപടിക്കെതിരെ വ്യാപക വിമർശനം ഉയരുമ്പോഴാണ് പ്രകടനം വിലയിരുത്തി പാരിതോഷികം നൽകാനുള്ള പൊലീസ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *