Your Image Description Your Image Description

ഷൊര്‍ണൂര്‍ നഗരസഭയില്‍ ആദ്യ ബാച്ച് ഹരിതകര്‍മ സേന പരിശീലനത്തിന് തുടക്കമായി. പദ്ധതി മുഖേന നഗരസഭയില്‍ വാങ്ങിയ ഉപകരണങ്ങള്‍ ഹരിത കര്‍മസേന കണ്‍സോര്‍ഷിയം സെക്രട്ടറി സുനിതയ്ക്ക് കൈമാറി. സോര്‍ട്ടിങ് ടേബിള്‍, ഫയര്‍ എക്സ്റ്റിങ്ഷറുകള്‍, വെയിങ് മെഷീന്‍, കമ്പോസ്റ്റ് പാക്കിങ് മെഷീന്‍, ഡിഡസ്റ്റര്‍ തുടങ്ങിയ ഉപകരണങ്ങളാണ് വാങ്ങിയിട്ടുള്ളത്. നഗരസഭയുടെ എം.സി.എഫ്/ആര്‍. ആര്‍.എഫ് വിപുലീകരണവും നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ട്.

അയ്യങ്കാളി സ്മാരക ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാര്‍ എം. കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി മുഖേന ഷൊര്‍ണൂര്‍ നഗരസഭയില്‍ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് ചെയര്‍മാന്‍ വിശദീകരിച്ചു. ക്ലീന്‍ സിറ്റി മാനേജര്‍ ടി.കെ പ്രകാശ്, കെ.എസ്.ഡബ്യൂ.എം.പി സോഷ്യല്‍ എക്‌സ്‌പെര്‍ട്ട് സീന പ്രഭാകര്‍, ഷൊര്‍ണൂര്‍ നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.വി ശ്രീവിലാസ്, പട്ടാമ്പി നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.വി സംഗീത, കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ വി. മണികണ്ഠന്‍, കെ.പി രാമകുമാര്‍, പി.ഐ.യു എന്‍ജിനീയര്‍മാരായ ആര്‍.പി ബിപിന്‍ ലാല്‍, പി.കെ നവീന്‍, കില തീമാറ്റിക് എക്‌സ്‌പെര്‍ട്ടുമാരായ പി. ചൈതന്യ, ടി.കെ ദൃശ്യ, കെ.കെ സുകന്യ എന്നിവര്‍ പങ്കെടുത്തു. ഷൊര്‍ണൂര്‍, പട്ടാമ്പി, ഒറ്റപ്പാലം നഗരസഭകളിലെ 67 പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *