Your Image Description Your Image Description

പനാജി: ഗോവയിലെ ദേശീയ സാങ്കേതികശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥിരം ക്യാമ്പസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.

ഗോവയിൽ  ‘വികസിതഭാരതം, വികസ‌‌ിതഗോവ 2047’ പരിപാടിയിൽ 1330 കോടിരൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.

അദ്ധ്യയനസമുച്ചയം, വകുപ്പുതലസമുച്ചയം, ചര്‍ച്ചായോഗ സമുച്ചയം, ഭരണനിര്‍വഹണ സമുച്ചയം, ഹോസ്റ്റലുകള്‍, ആരോഗ്യകേന്ദ്രം, ജീവനക്കാരുടെ താമസസ്ഥലം, സുഖസൗകര്യ കേന്ദ്രം, കായികമൈതാനം, ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള വിവിധ സൗകര്യങ്ങള്‍ എന്നിവ പുതുതായി നിര്‍മിച്ച ക്യാമ്പസിലുണ്ട്.

വിദ്യാഭ്യാസത്തില്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, ഗോവയില്‍ നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചതും അതിനെ ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റിയതും പരാമര്‍ശിക്കുകയും ചെയ്തു. സാങ്കേതിക പുരോഗതി പരിപോഷിപ്പിക്കുന്നതിനും യുവജനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നതിനുമുള്ള ഗവേഷണത്തിനും നൂതനാശയത്തിനുമായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് ബജറ്റില്‍ പ്രഖ്യാപിച്ചതിനെക്കുറിച്ചും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *