Your Image Description Your Image Description

അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിലെ ഗോവന ഗ്രാമത്തിൽ രണ്ടു വയസുകാരൻ കുഴൽകിണറിൽ വീണു.

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കുടുങ്ങിക്കിടക്കുന്ന കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച് സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡിആർഎഫ്) സ്ഥലത്തെത്തിയിട്ടുണ്ട്. ക​ഴി​ഞ്ഞ നാ​ല് മ​ണി​ക്കൂ​റാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ ര​ണ്ട് ടീ​മു​ക​ളാ​ണ് സ്ഥ​ല​ത്തു​ള്ള​ത്.

രാ​ജ്കോ​ട്ടി​ൽ നി​ന്നു​ള്ള ഒ​രു എ​സ്ഡി​ആ​ർ​എ​ഫ് ടീ​മി​നെ​യും വ​ഡോ​ദ​ര​യി​ൽ നി​ന്നു​ള്ള എ​ൻ​ഡി​ആ​ർ​എ​ഫ് ടീ​മി​നെ​യും വി​ളി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് മ​ജി​സ്‌​ട്രേ​റ്റ് ക​ട​ൻ ചാ​വ്ദ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *