Your Image Description Your Image Description

ഉത്തരാഖണ്ഡിലെ സിൽകാര തുരങ്കത്തിലെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായതിന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി നൽകിയ പാരിതോഷികം അപര്യാപ്തമെന്ന് റാറ്റ്‌ഹോൾ മൈനിങ് തൊഴിലാളികൾ. രക്ഷാപ്രവർത്തനങ്ങളിൽ വഹിച്ച പങ്കിന് ആനുപാതികമല്ല പ്രതിഫലമെന്നും തങ്ങൾക്ക് ലഭിച്ച ചെക്ക് പണമാക്കില്ലെന്നുമാണ് ഇവരുടെ നിലപാട്.

യന്ത്രങ്ങൾ പണി മുടക്കിയപ്പോൾ റാറ്റ്‌ഹോൾ തൊഴിലാളികളാണ് അവശിഷ്ടങ്ങൾക്കിടയിലൂടെ യന്ത്രങ്ങളില്ലാതെ തുരന്നിറങ്ങി കുടുങ്ങിക്കിടക്കുന്നവരെ രക്ഷിച്ചത്. പാരിതോഷികമായി സാമ്പത്തിക സഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ അംഗീകരിക്കുന്നെങ്കിലും ലഭിച്ച തുകയിൽ തൃപ്തരല്ലെന്ന് തൊഴിലാളികളുടെ തലവൻ വക്കീൽ ഹസൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *