Your Image Description Your Image Description

കലബുറഗിയിലെ ചിത്താപുരിൽ പരുത്തിപ്പാടത്ത് ജോലിക്കായി നിയോഗിച്ച ഏഴുപെൺകുട്ടിളെ ജില്ലാ ശിശുക്ഷേമസമിതി അധികൃതർ രക്ഷപ്പെടുത്തി. രഹസ്യവിവരത്തെത്തുടർന്ന് ലാദ്‌ലപുര, നൽവാർ, സന്നതി എന്നീ ഗ്രാമങ്ങളിലെ പാടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. 13-നും 16-നും ഇടയിൽ പ്രായമുള്ളവരാണ് രക്ഷപ്പെടുത്തിയ പെൺകുട്ടികളെന്ന് അധികൃതർ അറിയിച്ചു. സമീപപ്രദേശങ്ങളിലെ നിർധനകുടുംബങ്ങളിൽനിന്നുള്ളവരാണിവർ.

പാടങ്ങളിൽ ചെടികളുടെ പരിപാലനത്തിനും പരുത്തി ശേഖരിക്കുന്നതിനുമാണ് കുട്ടികളെ നിയോഗിച്ചിരുന്നത്. ഇവരെ ശിശുക്ഷേമസമിതിയുടെ താത്കാലികസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ പാടങ്ങളുടെ ഉടമകളുടെ പേരിൽ ചിത്താപുർ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *