Your Image Description Your Image Description

ദു​ബൈ: യേ​ശു​വി​ന്‍റെ തി​രു​പ്പി​റ​വി​യു​ടെ ഓ​ർ​മ​പു​തു​ക്കി ലോ​ക​മെ​മ്പാ​ടു​മു​ള്ള ജ​ന​ത ഡി​സം​ബ​ർ 25ന്​ ​ക്രി​സ്മ​സ്​ ആ​ഘോ​ഷി​ക്കു​ക​യാ​ണ്. ശാ​ന്തി​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും ആ​ഘോ​ഷ​മാ​ണി​ത്. പു​ൽ​ക്കൂ​ടും ന​ക്ഷ​ത്ര​ങ്ങ​ളും ഒ​രു​ക്കി​യും ന​ഗ​ര​ങ്ങ​ളി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം മ​നോ​ഹ​ര​മാ​യ ക്രി​സ്മ​സ്​ ട്രീ​ക​ൾ സ്ഥാ​പി​ച്ചും ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ യു.​എ.​ഇ​യി​ലെ ന​ഗ​ര​ങ്ങ​ൾ.

ആ​ഗോ​ള ത​ല​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട ന​ഗ​ര​ങ്ങ​ളി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന ദു​ബൈ ന​ഗ​രം ത​ന്നെ​യാ​ണ്​ അ​തി​ൽ ഒ​രു​പ​ടി മു​ന്നി​ൽ. ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലും എ​ക്​​പോ സി​റ്റി​യി​ലും കൂ​റ്റ​ൻ ക്രി​സ്മ​സ്​​ ട്രീ​ക​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ദു​ബൈ ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ലെ​ല്ലാം ക്രി​സ്മ​സ്​ ട്രീ​ക​ൾ പ​ട​ർ​ന്ന്​ പ​ന്ത​ലി​ച്ച്​ നി​ൽ​ക്കു​ക​യാ​ണ്​. ക്രി​സ്മ​സ്​ ദി​ന​ത്തി​ൽ ദേ​വാ​ല​യ​ങ്ങ​ൾ സം​ഗീ​ത സാ​ന്ദ്ര​മാ​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്​ ക്വ​യ​ർ സം​ഘ​ങ്ങ​ൾ.

അ​തി​നാ​യു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​ന​ങ്ങ​ളും പ​ല​യി​ട​ങ്ങ​ളി​ലും തു​ട​ർ​ന്നു വ​രി​ക​യാ​ണ്. അ​ബൂ​ദ​ബി മാ​ർ​ത്തോ​മ ച​ർ​ച്ചി​ലു​മു​ണ്ട് ഏ​റെ പ്ര​ത്യേ​ക​ത​ക​ളു​ള്ള കൂ​റ്റ​ൻ ക്രി​സ്​​മ​സ്​ ട്രീ. ​ന​യ​ന​മ​നോ​ഹ​ര​വും ഗം​ഭീ​ര​വു​മാ​യ കൂ​റ്റ​ൻ ട്രീ​ക്ക് 30 അ​ടി​യോ​ള​മാ​ണ് ഉ​യ​രം. ദു​ബൈ​യി​ലെ അ​ൽ​സീ​ഫ്​ ന​ഗ​ര​ത്തി​ൽ ഒ​രു​ക്കി​യ ക്രി​സ്മ​സ്​ ട്രീ​ക്ക്​ 39 മീ​റ്റ​റാ​ണ്​ ഉ​യ​രം. ക്രി​സ്മ​സി​ന്‍റെ വ​ര​വ​റി​യി​ച്ച്​ ആ​ഴ്ച​ക്ക​ൾ​ക്കു മു​മ്പ് ക്രി​സ്റ്റ്യ​ൻ റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലെ ഭ​വ​ന​ങ്ങ​ളി​ൽ സ്റ്റാ​റു​ക​ൾ തൂ​ക്കി​യി​ട്ടി​രു​ന്നു.

വ​ലി​യ മാ​ളു​ക​ളു​ടെ ക​വാ​ട​ങ്ങ​ളി​ലും സ്റ്റാ​റു​ക​ളും മി​ന്നി​ത്തി​ള​ങ്ങു​ന്നു​ണ്ട്. എ​മി​റേ​റ്റു​ക​ളി​ലെ വ​ൻ​കി​ട മാ​ളു​ക​ളും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സാ​ന്താ​​ക്ലോ​സ്​ അ​പ്പൂ​പ്പ​ന്‍റെ വ​സ്ത്ര​ങ്ങ​ളും സ്​​പെ​ഷ്യ​ൽ പ്ലം ​കേ​ക്കു​ക​ളും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​ൽ​പ​ന​​ക്കെ​ത്തി​ക്ക​ഴി​ഞ്ഞു. വ​ൻ​കി​ട ഹോ​ട്ട​ലു​ക​ൾ കൂ​റ്റ​ൻ ക്രി​സ്മ​സ്​ കേ​ക്കു​ക​ൾ നി​ർ​മി​ച്ച് ഗി​ന്ന​സ്​ വേ​ൾ​ഡ്​ റെ​കോ​ർ​ഡ്​ സ്ഥാ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​വും ന​ട​ത്തു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *