Your Image Description Your Image Description

കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവാർപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ
നിർമ്മിച്ച മെഡിക്കൽ ലബോറട്ടറി പ്രവർത്തനം ആരംഭിച്ചു. സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ മേനോൻ അധ്യക്ഷത വഹിച്ചു .

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രശ്മി പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ സി.ടി രാജേഷ്, കെ.ആർ അജയ്, പി.എസ് ഷീനാമോൾ , ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എം ബിന്നു, പഞ്ചായത്ത്‌ അംഗങ്ങൾ, മെഡിക്കൽ ഓഫീസർ ഡോ.എസ് .രാജേഷ് , മുതിർന്ന അഭിഭാഷകൻ അഡ്വ.സത്യവാൻ നായർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *