Your Image Description Your Image Description

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വോട്ട് ചെയ്യുക എന്നത് പൗരന്റെ അവകാശം മാത്രമല്ല ഉത്തരവാദിത്തം കൂടിയാണെന്ന് തിരൂര്‍ സബ് കളക്ടറും ജില്ലാ വികസന കമ്മീഷണറുമായ സച്ചിന്‍ കുമാര്‍ യാദവ് പറഞ്ഞു. മലപ്പുറം കളക്ട്രേറ്റില്‍ നടന്ന ദേശീയ സമ്മതിദായക ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1950 ല്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്ന ജനുവരി 25 ആണ് ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത്. ഓരോ വോട്ടിന്റെയും വില ഊന്നിപ്പറയുന്നതിനും വോട്ടര്‍മാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഓണത്തോടനുബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ പൂക്കള മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള ട്രോഫി വിതരണം അദ്ദേഹം നിര്‍വഹിച്ചു.

ഓണ്‍ലൈന്‍ പൂക്കള മത്സരത്തില്‍ ഡി.ആര്‍.എച്ച്.എസ്.എസ് കണ്ടനകം ഒന്നാം സ്ഥാനവും വി.പി.കെ.എം.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പുത്തൂര്‍, പള്ളിക്കല്‍ രണ്ടാം സ്ഥാനവും മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂള്‍ മൂന്നാം സ്ഥാനവുമാണ് കരസ്ഥമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *