Your Image Description Your Image Description

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഒരുങ്ങുന്നത് കർഷകരെ ലക്ഷ്യമിട്ടുള്ള വമ്പൻ പ്രഖ്യാപനങ്ങൾ. പിഎം കിസാൻ സ്‌കീം പ്രകാരം നിലവിൽ ലഭിക്കുന്ന ധനസഹായം ഉയർത്താനാണ് ആലോചന.പ്രതിവർഷം നൽകുന്ന ധനസഹായമായ 8000 രൂപ അല്ലെങ്കിൽ 9000 രൂപ ആയി ഉയർത്താൻ സർക്കാർ ആലോചിക്കുന്നതായാണ് സൂചന. കൂടാതെ വനിതാകർഷകർക്ക് പ്രതിവർഷം 10,000 രൂപ മുതൽ 12,000 രൂപ വരെ നൽകുന്നത് പരിഗണനയിൽ ഉണ്ടെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാർലമെന്റിൽ അവതരിപ്പിക്കുന്ന പൊതുബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. ഫെബ്രുവരി ഒന്നിനാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള ബജറ്റിലാണ് കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ സഹായം നൽകുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഏതാണ്ട് 11 കോടിയിലധികം കർഷകർക്ക് ഇതിലൂടെ സർക്കാരിന്റെ സഹായം ലഭിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് വലിയ രീതിയിൽ ജനങ്ങൾക്കിടയിൽ സ്വാധീനം ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *