Your Image Description Your Image Description

രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാണ് ഇന്ത്യയിൽ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നതിന് രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിനുശേഷം ബജറ്റ് മന്ത്രിസഭയുടെ മുമ്പാകെ വയ്ക്കും. അതിനുശേഷം പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും ബജറ്റ് അവതരിപ്പിക്കും.  ബജറ്റ് അവതരിപ്പിച്ച ശേഷം, അത് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കേണ്ടതുണ്ട്.

ഇരുസഭകളും ബജറ്റ് പാസാക്കിയ ശേഷം വരുന്ന സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിവസം അതായത് ഏപ്രില്‍ 1 മുതല്‍ ബജറ്റ് പ്രാബല്യത്തില്‍ വരും. ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയാണ് രാജ്യത്തെ നിലവിലെ സാമ്പത്തിക വര്‍ഷ കാലയളവ്.

ബജറ്റും ഹല്‍വ വിതരണവും

എല്ലാ വര്‍ഷവും ഹല്‍വ വിതരണ ചടങ്ങോടെയാണ് ബജറ്റ് പ്രിന്റിംഗ് ആരംഭിക്കുന്നത്. ധനകാര്യ മന്ത്രാലയത്തിലെ വലിയ കടായിയിലാണ് ഹല്‍വ ഉണ്ടാക്കുന്നത്. ധനമന്ത്രിയും ധനമന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരും ഈ പരിപാടിയില്‍ പങ്കെടുക്കും. അവിടെയുള്ള എല്ലാവർക്കും ഹല്‍വ വിതരണം ചെയ്യുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *