Your Image Description Your Image Description

അ​ടു​ത്ത സാ​മ്പ​ത്തി​ക​വ​ർ​ഷം രാ​ജ്യ​ത്തി​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന (ജി.​ഡി.​പി) വ​ള​ർ​ച്ചാ അ​നു​മാ​നം പു​തു​ക്കി യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്. 2024ൽ ​രാ​ജ്യ​ത്തി​ന്‍റെ ജി.​ഡി.​പി വ​ള​ർ​ച്ച 5.7 ശ​ത​മാ​ന​മാ​കു​മെ​ന്നാ​ണ്​ പു​തി​യ പ്ര​വ​ച​നം. 4.3 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടു​മെ​ന്നാ​യി​രു​ന്നു മു​മ്പ്​ പ്ര​വ​ചി​ച്ചി​രു​ന്ന​ത്. ന​ട​പ്പു സാ​മ്പ​ത്തി​ക​വ​ർ​ഷം ആ​കെ ജി.​ഡി.​പി വ​ള​ർ​ച്ച 3.1 ശ​ത​മാ​ന​മാ​കു​മെ​ന്ന്​​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും വ്യാ​ഴാ​ഴ്ച പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ വ്യ​ക്ത​മാ​ക്കി.

2023ൽ 5.9 ​ശ​ത​മാ​ന​വും അ​ടു​ത്ത വ​ർ​ഷം 4.7 ശ​ത​മാ​ന​വും എ​ണ്ണ ഇ​ത​ര ജി.​ഡി.​പി വ​ള​ർ​ച്ച പ്ര​തീ​ക്ഷി​ക്കു​ന്നു. അ​തേ​സ​മ​യം, 2024ൽ ​എ​ണ്ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ലെ ജി.​ഡി.​പി വ​ള​ർ​ച്ച 8.1 ശ​ത​മാ​ന​മാ​യി ക​ണ​ക്കാ​ക്കു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ലെ എ​ട്ടു ശ​ത​മാ​ന​വു​മാ​യി താ​ര​ത​മ്യം​ചെ​യ്യു​മ്പോ​ൾ, ന​ട​പ്പു​വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ൽ യു.​എ.​ഇ സ​മ്പ​ദ്‌​വ്യ​വ​സ്ഥ 3.8 ശ​ത​മാ​നം വാ​ർ​ഷി​ക വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും സെ​ൻ​ട്ര​ൽ ബാ​ങ്ക് വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *