Your Image Description Your Image Description

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്പെഷ്യൽ എഫ്ഡി സ്കീം ആയ എസ്ബിഐ അമൃത് കലാഷ് ഡെപ്പോസിറ്റ് സ്കീമിൽ അംഗമാകാനുള്ള തിയതി വീണ്ടും നീട്ടി. ബാങ്കിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, എസ്ബിഐയുടെ ഈ  സ്പെഷ്യൽ എഫ്ഡി സ്കീമിൽ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി ഇപ്പോൾ 2024 മാർച്ച് 31 ആണ്.  7.60 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

അമൃത് കലശ് നിക്ഷേപ പദ്ധതിക്ക് അപേക്ഷ നൽകുന്നതിനുള്ള സമയപരിധി ഈ വർഷം ഓഗസ്റ്റിൽ എസ്ബിഐ നീട്ടിയിരുന്നു. 400 ദിവസത്തെ കാലാവധിയാണ് ഇതിനുള്ളത്. വികെയർ സ്കീമിൽ, സ്ഥിര നിക്ഷേപത്തേക്കാൾ 0.80% അധിക പലിശ ലഭ്യമാണ്. എന്നാൽ മറുവശം പരിശോധിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടത്, സ്ഥിര നിക്ഷേപത്തിന്റെ പലിശ പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ ഇടവേളകളിൽ നൽകും. ഓൺലൈൻ സേവനവും ലഭ്യമാണ്,

മറ്റൊരു പ്രധാന കാര്യം, എസ്ബിഐ ബാങ്ക് ഉപഭോക്താക്കൾക്ക് എസ്ബിഐയുടെ വി കെയർ സ്കീമിന്റെ സഹായത്തോടെ വായ്പ ലഭിക്കും. 60 വയസ്സിന് താഴെയുള്ളവർക്ക് എസ്ബിഐയുടെ വി കെയർ പദ്ധതിയിൽ നിക്ഷേപിക്കാനാകില്ല. 60 വയസ്സിന് മുകളിലുള്ള പൗരന്മാർ മാത്രം  ഈ പദ്ധതിയിൽ നിക്ഷേപിക്കണം.

കോവിഡ് പാൻഡെമിക് സമയത്താണ് മുതിർന്ന പൗരൻമാർക്കായി ഈ സ്പെഷ്യൽ സ്കീം എസ്ബിഐ അവതരിപ്പിച്ചത്. നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കാൻ കഴിയുന്ന സ്കീം ആണിത്. മുതിർന്ന പൗരന്മാർക്ക്  മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനും,  മത്സരാധിഷ്ഠിതമായ പലിശ നിരക്കിൽ ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുന്നതിനുമായാണ് എസ്ബിഐ  വീകെയർ ഫിക്സഡ് ഡിപ്പോസിറ്റ്  സ്കീം അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *