തിരുവനന്തപുരം: ലക്ഷ്മി പ്രിയക്കെതിരെ അൻസിബ നൽകിയ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് സർക്കാർ. പാലാരിവട്ടം പൊലീസിൽ നൽകിയ പരാതിയിൽ കേസെടുക്കാനാവില്ലെന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞത്.
പരാതി മാനനഷ്ട്ട കേസ് ആണെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാവില്ല എന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, കേസ് മാനനഷ്ട്ട കേസ് അല്ലെന്നും സ്ത്രീത്വത്തെ അപമാനിക്കലാണെന്നുമാണ് അൻസിബ കോടതിയെ അറിയിച്ചത്.
