Home » Blog » Kerala » ​’അവസാന ശ്വാസം വരെ പോരാടും, ജന്തർ മന്തർ തിരിച്ചുപിടിക്കും!’; പോലീസിന് മുന്നിൽ വഴങ്ങാതെ എ. എ. റഹീം എം.പി
images (2)

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ എസ്.എഫ്.ഐ, ഡിവൈഎഫ്ഐ സംഘടനകളുടെ ശക്തമായ പ്രതിഷേധ മാർച്ച്. പ്രതിഷേധവുമായി രംഗത്തെത്തിയ എസ്.എഫ്.ഐ – ഡിവൈഎഫ്ഐ പ്രവർത്തകരെയും എ.എ. റഹീം എം.പി അടക്കമുള്ള നേതാക്കളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ജന്തർ മന്തർ ഏതുവിധേനയും തിരിച്ചുപിടിക്കുമെന്ന് കസ്റ്റഡിയിലാകുന്നതിന് മുൻപ് എ.എ. റഹീം വ്യക്തമാക്കി.

 

വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം പിൻവലിക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ചരിത്രപ്രസിദ്ധമായ ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കിയ നടപടിക്കെതിരെയും പ്രതിഷേധം ശക്തമാണ്.

 

പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാൻ അവസാന ശ്വാസം വരെയും പോരാടുമെന്ന് എ.എ. റഹീം പറഞ്ഞു. ഞങ്ങൾ എവിടെ പ്രതിഷേധിക്കണമെന്ന് ഭരണകൂടം നിശ്ചയിച്ചുതരുന്ന സാഹചര്യം ജനാധിപത്യത്തിന്റെ മരണമാണ് സൂചിപ്പിക്കുന്നതെന്നും, ഓരോ ഇന്ത്യൻ പൗരനും ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിന് വേണ്ടി പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *