Home » Blog » Kerala » മഞ്ഞപ്പിത്തം പടരുന്നു; മലപ്പുറത്ത് കൂട്ടത്തോടെ രോഗബാധ
images (1)

മലപ്പുറം: മലപ്പുറം ജില്ലയിലെ മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു. ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സംഭവത്തിൽ കാളികാവ് പെവുന്തറ സ്വദേശിയായ ഹോം അപ്ലയൻസസ് ഉടമ സത്താർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. വണ്ടൂർ ബ്ലോക്കിന് കീഴിൽ മാത്രം ഇതുവരെ 95 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.

 

മഞ്ചേരി-വണ്ടൂർ റൂട്ടിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് മഞ്ഞപ്പിത്ത ലക്ഷ്ണങ്ങൾ കണ്ടെത്തിയത്. സെപ്റ്റംബർ 1നും 18നും ഇടയിൽ ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കാളികാവ്, ചോക്കാട്, പോരൂർ, തിരുവാലി തുടങ്ങിയ വിവിധ പ്രദേശങ്ങളിലുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ പൂട്ടിച്ചു. വണ്ടൂരിൽ 55, പോരൂരിൽ 15, തിരുവാലിയിൽ 14, കാളികാവിൽ 9, തൃക്കലങ്ങോട് 5, മമ്പാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

 

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വീടുകളിൽ ക്ലോറിനേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അമിതക്ഷീണം, പനി, വിശപ്പില്ലായ്മ, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നവർ ഉടൻ വൈദ്യസേ തേടണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *