Home » Blog » kerala Max » ജനവിരുദ്ധ മദ്യനയം തിരുത്തണമെന്ന് കേരള മദ്യ ലഹരി വിരുദ്ധ ഏകോപന സമിതി

കൊച്ചി: സർക്കാരിൻ്റെ പുതിയ മദ്യനയരൂപീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 22 മുതൽ എക്സൈസ് മന്ത്രി വിളിച്ചു ചേർത്തിരിക്കുന്ന പൊതുജനാഭിപ്രായ സ്വരൂപണത്തിൽ നിർദ്ധേശങ്ങളും ദുരനുഭവങ്ങളും കേൾക്കേണ്ടത് മദ്യത്തിൻ്റെ ദുരിതം പേറുന്ന ഇരകളുടെയോ അവരുടെ ആശ്രിതരുടെയോ മദ്യ ലഹരി വിരുദ്ധപ്രവർത്തകരുടെയോ ആകുന്നതാണ് ഉചിതമെന്ന് കേരള മദ്യ ലഹരി വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളിപോൾ, ജില്ല പ്രസിഡൻറ്ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.

കള്ളുഷാപ്പുകളെല്ലാം ഹോട്ടലുകളായി പ്രവർത്തിക്കാനുള്ള അനുമതി കൊടുത്തത് 2025-26 കാലഘട്ടത്തിലാണ് ഈ നയമുൾപ്പെടെ ജനവിരുദ്ധമായ മുഴുവൻ മദ്യനയവും യുഡിഎഫ് സർക്കാർ തിരുത്തണം.
ലഹരി വസ്തുക്കളുടെ ഉത്പാദനത്തിനും വിതരണത്തിനും ലൈസൻസ് നൽകുന്ന എക്സൈസ് ഡിപ്പാർട്ട്മെൻ്റിനെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രികയയിൽനിന്ന് ഒഴിവാക്കണമെന്ന് ഏകോപന സമിതി നേതാക്കൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *