Your Image Description Your Image Description

ദുബായിയുടെ ആകാശയാത്രാ സ്വപ്നം യാഥാർഥ്യമാകാൻ ഒരുങ്ങുന്നു. അടുത്തവർഷം(2026) ആണ് വൈദ്യുത എയർ ടാക്സി ദുബായിൽ സർവീസ് ആരംഭിക്കാൻ പോകുന്നത്. ഇതോടെ വൈദ്യുത എയർ ടാക്സി ലോകത്ത് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ സേവനം ആരംഭിക്കുന്ന നഗരമായി ദുബായി മാറും.

യുഎസ് ആസ്ഥാനമായുള്ള ജോബി ഏവിയേഷൻ എന്ന കമ്പനിയാണ് പദ്ധതിയുടെ ഭാഗമായി പരീക്ഷണ പറക്കലുകൾ പൂർത്തിയാക്കിയത്.റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യുടെ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ഹാഷിം ബഹ്‌റോസിയാൻ ആണ് ഈ വിവരങ്ങൾ അറിയിച്ചത്. ഇത് വെറുമൊരു പരീക്ഷണ ഓട്ടമല്ലെന്നും ദുബായുടെ ഗതാഗത സംവിധാനത്തിന്റെ ഭാഗമായി ഈ പദ്ധതിയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Related Posts