Your Image Description Your Image Description

സൗ​ദി​യി​ൽ ക​ഴി​ഞ്ഞ മാ​സം അ​ഴി​മ​തി വി​രു​ദ്ധ അ​തോ​റി​റ്റി ന​ട​ത്തി​യ റെ​യ്​​ഡു​ക​ളി​ൽ 142 ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​യി​ലാ​യെ​ന്ന് ക​ൺ​ട്രോ​ൾ ആ​ൻ​ഡ്​ ആ​ന്റി ക​റ​പ്‌​ഷ​ൻ ക​മീ​ഷ​ൻ (ന​സ​ഹ) അ​റി​യി​ച്ചു. 425 പേ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ആ​ഭ്യ​ന്ത​രം, പ്ര​തി​രോ​ധം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, നീ​തി​ന്യാ​യം, മു​നി​സി​പ്പ​ൽ ഗ്രാ​മ കാ​ര്യ-​ഭ​വ​ന നി​ർ​മാ​ണം തു​ട​ങ്ങി​യ ആ​റ്​ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

പ്ര​തി​ക​ളെ വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ക​മീ​ഷ​ൻ അ​റി​യി​ച്ചു. കൈ​ക്കൂ​ലി, അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, പൊ​തു ഫ​ണ്ടു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യ​ൽ, സ​ങ്കു​ചി​ത താ​ൽപര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് വ്യാ​ജരേ​ഖ ഉ​ണ്ടാ​ക്ക​ൽ എ​ന്നി​വ​യാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ. പ്ര​തി​ക​ളി​ൽ ചി​ല​ർ ഉ​പാ​ധി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​വ​രു​മു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ അ​റി​യി​ച്ചു.

Related Posts