Your Image Description Your Image Description

ബഹ്റൈനിൽ ഗാർഹിക തൊഴിലാളിയെക്കൊണ്ട് ഒരു വർഷത്തോളം ശമ്പളം നൽകാതെ ജോലി ചെയ്യിക്കുകയും അവരുടെ പാസ്‌പോർട്ട് പിടിച്ചുവെക്കുകയും ചെയ്ത കേസിൽ ഒരു സ്ത്രീക്ക് മൂന്ന് വർഷം തടവും 3,000 ദിനാർ പിഴയും വിധിച്ച് കോടതി. ഏഷ്യക്കാരിയായ ഗാർഹിക തൊഴിലാളിയെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുന്നതിനുള്ള ചിലവ് വഹിക്കാനും കോടതി ഉത്തരവിട്ടു.

യുവതിയെ ഒരു വർഷത്തോളം പ്രതി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്. 25കാരിയായ യുവതി വിസിറ്റ് വിസയിലാണ് ബഹ്റൈനിലെത്തിയത്. എന്നാൽ പ്രതിയായ സ്ത്രീ ഇവരെ വീട്ടുജോലിക്കാരിയായി നിർത്തുകയും ശമ്പളം നൽകാതെ പണിയെടുപ്പിക്കുകയുമായിരുന്നു. മറ്റുവീടുകളിൽ ജോലിക്കയച്ച് സ്ത്രീ അവരെ ചൂഷണം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

 

Related Posts