Your Image Description Your Image Description

വേനലവധിക്ക് ശേഷം ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ ഈ ആഴ്ച മുതൽ തുറന്നുപ്രവർത്തിക്കും. അവധിക്കാലത്ത് നാട്ടിലായിരുന്ന മലയാളികളടക്കമുള്ള പ്രവാസി കുടുംബങ്ങൾ ഒമാനിലേക്ക് തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്.

ഇന്ത്യൻ സ്‌കൂൾ ഗൂബ്ര കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചു. മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ തിങ്കളാഴ്ചയും ഇന്ത്യൻ സ്‌കൂൾ ദാസായിത്ത് ചൊവ്വാഴ്ചയും തുറക്കും. മറ്റ് ഇന്ത്യൻ സ്‌കൂളുകളും അടുത്ത ആഴ്ചയോടുകൂടി പൂർണമായി പ്രവർത്തനക്ഷമമാകും.

നിലവിൽ ഒമാനിൽ ചൂട് കാര്യമായി കുറഞ്ഞിട്ടില്ല. പലയിടത്തും ഇപ്പോഴും 40 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനിലയാണ് അനുഭവപ്പെടുന്നത്. കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ, വേനലവധിക്ക് മുമ്പ് പല ഇന്ത്യൻ സ്‌കൂളുകളും പ്രവർത്തന സമയങ്ങളിൽ ക്രമീകരണങ്ങൾ വരുത്തിയിരുന്നു.

Related Posts